നൂറോളം കമ്പനികള്‍ ഒരു വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തി
ഇന്ത്യന്‍ ഓഹരിവിപണിയില്‍ ലാഭം പ്രതീക്ഷിച്ച് 49553 കോടി രൂപയാണ് രണ്ടാഴ്ചയ്ക്കകം വിദേശ നിക്ഷേപകര്‍ നിക്ഷേപിച്ചത്. വന്‍ ലാഭം പ്രതീക്ഷിച്ചാണ് നിക്ഷേപകരുടെ വരവ്. 44378 കോടിരൂപ ഓഹരികളിലും 5175 കോടി രൂപ കടപ്പത്രങ്ങളിലുമായാണ് നിക്ഷേപം.
ഒക്ടോബറില്‍ 22033 കോടി രൂപയും നിക്ഷേപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യന്‍ മാര്‍ക്കറ്റിലുണ്ടായ കുതിച്ചുചാട്ടമാണ് നിക്ഷേപം വര്‍ധിക്കാന്‍ കാരണം. കോവിഡ് കാലത്ത് ഇന്ത്യയുടെ ഓഹരിവിപണികള്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതും വിദേശ നിക്ഷേപം കാര്യമായി എത്തിയതുകൊണ്ടാണ്. വളര്‍ച്ചയുടെ പാതയിലുള്ള ദക്ഷിണ കൊറിയ, തായ്വാന് എന്നീ രാജ്യങ്ങളേക്കാള്‍ നിക്ഷേപം ഇന്ത്യയിലേക്ക് വരുന്നുണ്ട്.
സര്‍വകാല റെക്കോര്‍ഡ് പ്രകടനത്തിനിടയിലും മൂന്നാം വാരം സൂചിക മുന്നേറിയതിനൊപ്പം മുന്‍ നിരയിലെ നൂറില്‍ അധികം ഓഹരികള്‍ 52 ആഴ്ച്ചകളിലെ ഉയര്‍ന്ന തലത്തിലേയ്ക്ക് കുതിച്ചു. സെന്‍സെക്സ് 439 പോയിന്റ്റും നിഫ്റ്റി 139 പോയിന്റ്റും പ്രതിവാര നേട്ടത്തിലാണ്. വിദേശ നിക്ഷേപത്തിന്റ്റ തിളക്കത്തില്‍ ഇന്ത്യന്‍ ഇന്‍ഡക്സുകള്‍ പുതിയ ഉയരം കീഴക്കിയെങ്കിലും മറുവശത്ത് ഒരു വിഭാഗം ചെറുകിട നിക്ഷേപകര്‍ വിപണിയില്‍ പ്രവേശിക്കാന്‍ പുതിയ അവസരത്തിനായി കാത്തു നില്‍ക്കുകയാണ്. പിന്നിട്ട മൂന്നാഴ്ച്ചകള്‍ പരിശോധിച്ചാല്‍ ഓരോ വാരവും ഒറ്റ ദിവസത്തെ സാങ്കേതിക തിരുത്തല്‍ മാത്രമാണ് വിപണി നടത്തിയത്.
ഒരു ദിവസം കനത്ത ലാഭമെടുപ്പിന് ഫണ്ടുകള്‍ രംഗത്ത് ഇറങ്ങിയാല്‍ അടുത്ത ദിവസം അവര്‍ തന്നെ കനത്ത വാങ്ങല്‍ നടത്തും. പൊടുന്നനെ വിപണിയില്‍ പുള്‍ബാക്ക് റാലി സംഭവിക്കുന്നതിനാല്‍ സൂചികയിലെ കുതിപ്പിന് ഒപ്പം സഞ്ചരിക്കാന്‍ ചെറുകിടക്കാര്‍ ക്ലേശിക്കുന്നു. ഈ വാരം ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ നവംമ്ബര്‍ സീരീസ് സെറ്റില്‍മെന്റ്റാണ്. വ്യാഴാഴ്ച്ച നടക്കുന്ന സെന്റ്റില്മെന്റ്റിന് മുന്നോടിയായി പൊസിഷനുകളില്‍ മാറ്റം വരുത്താന്‍ ഊഹകച്ചവടക്കാരും ഫണ്ടുകളും മുന്നിലുള്ള മൂന്ന് ദിവസങ്ങളില്‍ തിരക്കിട്ട് നീക്കം നടത്താം.ഇതിനിടയില്‍ നിഫ്റ്റി സൂചികയില്‍ ശക്തമായ ചാഞ്ചാട്ടത്തിനും ഇടയുണ്ട്. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ പിന്നിട്ടവാരം 13,018 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി കൂട്ടിയപ്പോള്‍ ആഭ്യന്തര ഫണ്ടുകള്‍ 12,342 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. തുടര്‍ച്ചയായ ആറാം മാസമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ വില്‍പ്പനക്കാരുടെ മേലങ്കി അണിയുന്നത്.
നിഫ്റ്റി 12,719 പോയിന്റ്റില്‍ നിന്ന് സര്‍വകാല റെക്കോര്‍ഡായ 12,963 വരെ ഉയര്‍ന്ന ശേഷം 12,730 ലേയ്ക്ക് തിരുത്തല്‍ കാഴ്ച്ചവെച്ചങ്കിലും മാര്‍ക്കറ്റ് ക്ലോസിങില്‍ സൂചിക 12,859 ലാണ്. 13,000 ലേയ്ക്ക് പ്രവേശിക്കാനുള്ള ശ്രമം ഈ വാരം വിപണി തുടരുമെങ്കിലും അതിന് മുമ്ബേ 12,971 ല്‍ ആദ്യ പ്രതിരോധമുണ്ട്. ഇത് മറികടന്നാല്‍ 13,081 ലേയ്ക്കും ഡിസംബറില്‍ 13,316 നെയും ലക്ഷ്യമാക്കിയും വിപണി സഞ്ചരിക്കാം. ഇതിനിടയില്‍ നവംബര്‍ സെറ്റില്‍മെന്റ്റിന്
മുന്നോടിയായി വില്‍പ്പന സമ്മര്‍ദ്ദം ഉടലെടുത്താല്‍ 12,738-12,617 ല്‍ സപ്പോര്‍ട്ട് പ്രതീക്ഷിക്കാം. ബോംബെ സെന്‍സെക്സ് 43,433 ല്‍ നിന്ന് 44,000 പോയിന്റ്റും കടന്ന് 44,230 വരെ കയറിയശേഷം 43,882 ല്‍ വാരാന്ത്യക്ലോസിങ് നടന്നു. ഈവാരം സെന്‍സെക്സ് 44,257- 44,632 ലേയ്ക്ക് മുന്നേറാം, വിപണിക്ക് തിരിച്ചടിനേരിട്ടാല്‍ 43,078 ല്‍ താങ്ങുണ്ട്. ഫോറെക്സ് മാര്‍ക്കറ്റില്‍ യു എസ് ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 74.59 ല്‍ നിന്ന് 74.11 ലേയ്ക്ക് മെച്ചപ്പെട്ടു. വിദേശ നിക്ഷേപം കനത്തതും ആര് ബി ഐ കരുതല്‍ ശേഖരത്തില്‍ നിന്ന് ഡോളര്ഇറക്കിയെന്ന സൂചനകളും രൂപയ്ക്ക് നേട്ടമായി.
ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ ശക്തമായ ചാഞ്ചാട്ടം. ന്യൂയോര്‍ക്കില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1894 ഡോളറില്‍ നിന്ന് 1855 ലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങില്‍ 1869ഡോളറിലാണ്. ക്രൂഡ് ഓയില്‍ വില മൂന്ന് മാസത്തിനിടയിലെ എറ്റവും ഉയര്‍ന്ന റേഞ്ചിലെത്തി. പ്രമുഖ ഫാര്‍മ്മ കമ്ബനിയായ ഫിസര്‍ വികസിപ്പിച്ച കോവിഡ് വാക്സിന് സ്ഥിതിഗതികളില്‍ മാറ്റം വരുത്തുമെന്ന വിശ്വാസം വരും മാസങ്ങളില്‍ രാജ്യാന്തര വിപണിയില്‍ എണ്ണയ്ക്ക് ഡിമാന്റ്റ് ഉയര്‍ത്താം. ന്യൂയോര്‍ക്കില്‍ തുടര്‍ച്ചയായ മൂന്നാം വാരത്തിലുംമികവ് കാണിച്ച ക്രൂഡ് ഓയില്‍ ബാരലിന് 42 ഡോളറിലെത്തി. എണ്ണ അവധി നിരക്കുകള്‍ അഞ്ച് ശതമാനം ഉയര്‍ന്നു.