മുംബൈ: മൂന്ന് 20 ഓവര്‍, മൂന്ന് ഏകദിനം, നാല് ടെസ്റ്റുകള്‍ അടക്കമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആസ്ട്രേലിയന്‍ പര്യടനത്തിലെ മത്സരങ്ങളെല്ലാം സോണി പിക്ചേഴ്സ് സ്പോര്‍ട്സ് നെറ്റ് വര്‍ക് തത്സമയം സംപ്രേക്ഷണം ചെയ്യും. ഈ മാസം 27 ന് രാവിലെ എട്ട് മാണി മുതലാണ് സംപ്രേക്ഷണം.
പരമ്പര സോണി ടെന്‍ 1 ചാനലില്‍ ഇംഗ്ളീഷിലും സോണി ടെന്‍ 3 ചാനലില്‍ ഹിന്ദിയിലും സോണി സിക്സില് ഇംഗ്ളീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലും സംപ്രേക്ഷണം ചെയ്യും. ഏകദിന, 20 ഓവര്‍ മത്സരങ്ങള്‍ സോണി 6 ( ഇംഗ്ളീഷ്, തമിഴ്, തെലുങ്ക്), സോണി ടെന്‍ 1 (ഇംഗ്ളീഷ്), സോണി ടെന്‍ 3 (ഹിന്ദി) എന്നിങ്ങനെയും ടെസ്റ്റ് മത്സരങ്ങള്‍ സോണി 6- ല്‍ ഇംഗ്ളീഷും സോണി ടെന്‍ 3-യില്‍ ഹിന്ദിയുമാണ് ലഭ്യമാവുക.
‘എക്സ്ട്രാ ഇന്നിങ്സ്’ പരിപാടിയില്‍ മത്സരങ്ങള്‍ക്കിടയില്‍ കാണികള്‍ക്ക് വേറിട്ട വിഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി പ്രമുഖ മുന്‍ കളിക്കാരായ ഗ്ലെന്‍ മഗ്രാത്ത്, സഞ്ജയ് മഞ്ജരേക്കര്‍, അജയ് ജഡേജ, വീരേന്ദര്‍ സേവാഗ്, നിക് നൈറ്റ്, മുഹമ്മദ് കെയ്ഫ്, മുരളി കാര്‍ത്തിക്, വിവേക് റസ്ദാന്, സഹീര്‍ ഖാന്, അജയ് അഗാര്‍ക്കര്‍, വിജയ് ദാഹിയ എന്നിവരെ അണിനിരത്തുന്നു.ഹര്‍ഷ ബോഗ്ലെ ഇംഗ്ളീഷിലും അര്ജുന് പണ്ഡിറ്റ് ഹിന്ദിയിലും കളി പറയും.കൂടാതെ എറിന് ഹോളണ്ടുമുണ്ട്.
ഷെയിന്‍ വോണിന്റെയും ആദം ഗില്‍ക്രിസ്റ്റിന്റെയും ആഗോളതലത്തിലുള്ള കമന്ററിയും സോണി പാനെലിസ്റ്റുകളുടെ കമന്ററിയും ഇന്ത്യയില്‍ ലഭ്യമാണ്. ഫോക്സ് സ്പോര്‍ട്സ് ആസ്ട്രേലിയയുമായി സോണി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് വഴി എക്സ്ട്രാ ഇന്നിങ്സില്‍ അലന് ബോര്‍ഡര്‍, ഇസ ഗുഹ, ബ്രണ്ടന്‍ ജൂലിയന്‍ ഇനീ പ്രമുഖരുടെ അഭിപ്രായങ്ങളും ആസ്ട്രേലിയയില്‍ താമസിക്കുന്നവര്‍ക്ക് ഫോക്സ് സ്പോര്‍ട്സ് ആസ്ട്രേലിയയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ഹിന്ദി ദൃക്സാക്ഷി വിവരണവും ലഭ്യമാണ്. തമിഴില്‍ വി. ശിവരാമകൃഷ്ണന്, അരശു, ശേഷാദ്രി ശ്രീനിവാസന്, ആര്. സതീഷ്, നവീന്‍ ശൗരി എന്നിവരും തെലുങ്കില്‍ ആര്.ജെ. ഹേമന്ത്, വിജയ് മഹാപദി, ഗണേശ്വര്‍ റാവു, സി.വെങ്കിടേഷ്, ഇലന്ഡുല രാമപ്രസാദ് എന്നിവരും കളി പറയുന്നു.
പരമ്പരയുടെ പ്രധാന സ്പോണ്‍സര്‍മാര്‍ മാരുതി സുസുക്കി, മൈ11 സര്‍ക്കിള്‍,ബൈജൂസ്, ആമസോണ്‍, വിമല്‍ പാന്‍ മസാല എന്നിവയും സഹ സ്പോണ്‍സര്‍മാര്‍ മൊണ്ടേലെസ്, പെര്‍നോഡ് റിക്കാഡ്, എം ആര് എഫ്, സ് ബി ഐ മ്യൂച്ചല്‍ ഫണ്ട്, ആതര്‍ എനര്‍ജി,നെറ്റ്ഫ്ലിസ് എന്നിവയുമാണ്. ഡെറ്റോളാണ് എക്സ്ട്രാ ഇന്നിങ്സിന്റെ സ്പോണ്സര്.
‘ഇന്ത്യന്‍ ടീമിന്റെ ആസ്ട്രേലിയന്‍ പര്യടനത്തോടനുബന്ധിച്ചു ‘ക്രിക്കറ്റ് കാ അസലി രംഗ്’ എന്ന വിഡിയോ പ്രചാരണവും സോണി നടത്തുന്നു. ലോകത്തെവിടെയായിരുന്നാലും നീലക്കുപ്പായത്തോടുള്ള ഇന്ത്യക്കാരുടെ ആഭിമുഖ്യം വിളിച്ചോതുന്നതാണ് ഈ ക്യാംപയിന്.https://www.youtube.com/watch?v=CrLAqDCA2t4&feature=youtu.be (Hindi) https://www.youtube.com/watch?v=dUJh_yB8ZgU&feature=youtu.be (English)എന്നീ ലിങ്കുകളില്‍ ഈ ഫിലിം ലഭ്യമാണ്.