ക്ഷേത്രപരിസരത്തെ ചുംബന സീന്‍; നെറ്റ്ഫ്‌ലിക്‌സിനെതിരേ ബഹിഷ്‌കരണാഹ്വാനം

നെറ്റ്ഫ്‌ലിക്‌സ് വഴി പുറത്തിറങ്ങിയ ‘എ സ്യൂട്ടബിള്‍ ബോയ്’ എന്ന വെബ് സീരിസിനെതിരേ ട്വിറ്ററില്‍ പ്രതിഷേധം. വെബ്‌സീരീസില്‍ ചിത്രീകരിച്ചിരിക്കുന്ന ക്ഷേത്ര പരിസരത്തെ ചുംബനസീന്‍ ഹിന്ദുവികരത്തെ വ്രണപ്പെടുത്തുന്നതാണെന്നും നെററ്ഫ്‌ളിക്‌സ് ബഹിഷ്‌കരിക്കണെമന്നുമാണ് പ്രതിഷേധക്കാരുടെ വാദം. മീര നായരാണ് ‘എ സ്യൂട്ടബിള്‍ ബോയ്’ എന്ന വെബ് സീരിസ് സംവിധാനെ ചെയ്തിരിക്കുന്നത്.
തബു, ഇഷാന്‍ ഖട്ടര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സിരീസിലെ കഥാപാത്രങ്ങളായ ഹിന്ദു യുവതിയും മുസ്ലിം യുവാവും ഒരു ക്ഷേത്രപരിസരത്തു വച്ച് ചുംബിക്കുന്ന രംഗമാണ് വിവാദത്തിന് വഴിവെച്ചത്. നെറ്റ്ഫ്‌ലിക്‌സ് എപ്പോഴും ഹിന്ദു വികാരങ്ങളെ മുറിവേല്‍പ്പിക്കുകയാണെന്നും ഹിന്ദുത്വ വിരുദ്ധ അജണ്ട പ്രചരിപ്പിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
നെറ്റ്ഫ്‌ലിക്‌സ് ലൗ ജിഹാദിനെ പിന്തുണയ്ക്കുകയാണെന്നാണ് ബി.ജെ.പി. യുവമോര്‍ച്ച പ്രസിഡന്റ് ഗൗരവ് തിവാരി പറയുന്നു. പ്രസ്തുത രംഗം ഉള്‍പ്പെടെ ട്വിറ്ററില്‍ ബോയ്‌കോട്ട് നെറ്റ്ഫ്‌ലിക്‌സ് എന്ന ഹാഷ് ടാഗുമായി ക്യാംപെയ്‌നും സജീവമാണ്.
വിക്രം സേത്തിന്റെ എ സ്യൂട്ടബിള്‍ ബോയ് എന്ന നോവലിനെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷിലാണ് സീരീസ് ഒരുക്കുന്നത്. കാമസൂത്ര, ദ നേംസേക്ക്, സലാം ബോംബെ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായികയാണ് മീര നായര്‍.