ബൈജൂസ് ആപ്പ് 1500 കോടി സമാഹരിക്കുന്നു

ബൈജു രവീന്ദ്രന്റെ സ്റ്റാര്‍ട്ട് അപ്പ് ആയ ബൈജൂസ് വീണ്ടും ധനസമാഹരണത്തിന്. ഇത്തവണ 200 മില്യണ്‍ ഡോളര്‍ (1,483 കോടി രൂപ) സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. സെപ്തംബറില്‍ 500 ദശലക്ഷം ഡോളര്‍ ആയിരുന്നു ബൈജൂസ് ആപ്പ് സമാഹരിച്ചത്.
ഇന്ത്യയിലെ ഒന്നാം നിര യുണികോണ്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ ഒന്നാണ് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ്. പുതിയ ധനസമാഹരണത്തോടെ 12 ബില്യണ്‍ ഡോളര്‍ ആയിരിക്കും ബൈജൂസിന്റെ മൂല്യം. അതായത് ് 88,995.18 കോടി ഇന്ത്യന്‍ രൂപ. മൂല്യത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് ആണ് ബൈജൂസ്.