ലക്ഷ്മി വിലാസ് ബാങ്ക് ഓഹരി; നാല് ദിവസത്തിനിടയില്‍ തകര്‍ന്നത് 48%


ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില തുടര്‍ച്ചയായി നാലാമത്തെ ദിവസവും താഴേക്ക്. തിങ്കളാഴ്ച വില 10ശതമാനം താഴ്ന്ന് 8.10 രൂപ നിലവാരത്തി
ലെത്തി. മുഖവിലയായ 10 രൂപയെക്കാള്‍ താഴെയെത്തി ഓഹരി വില. ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചതിനുപിന്നാലെ നാലുദിവസത്തിനിടെ 48ശതമാനമാണ് വിലയിടിവുണ്ടായത്.
ഡിബിഎസ് ബാങ്കുമായുള്ള ലയനവുമായി ബന്ധപ്പെട്ട് ആര്‍ബിഐ തയ്യാറാക്കിയ കരട് പദ്ധതി പ്രകാരം ഓഹരി നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും തിരിച്ചുകിട്ടില്ല. ഇതുസംബന്ധിച്ച നിര്‍ദേശം പുറത്തുവന്നതാണ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്താനിടയായത്.