വിപണി നേട്ടത്തില്‍; നിഫ്റ്റി 12900ന് മുകളില്‍

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 350 പോയന്റ് നേട്ടത്തില്‍ 44,232ലും നിഫ്റ്റി 95 പോയന്റ് ഉയര്‍ന്ന് 12,954ലിലുമെത്തി. ബിഎസ്ഇയിലെ 1013 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 325 ഓഹരികള്‍ നഷ്ടത്തിലുമാണ്. 69 ഓഹരികള്‍ക്ക് മാറ്റമില്ല.
ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഹിന്‍ഡാല്‍കോ, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഏഷ്യന്‍ പെയിന്റ്‌സ്, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഹീന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.