സെന്‍സെക്‌സ് 195 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടംതുടരുന്നു.
സെന്‍സെക്‌സ് 194.90 പോയന്റ് നേട്ടത്തില്‍ 44,077.15ലും നിഫ്റ്റി 67.50 പോയന്റ് ഉയര്‍ന്ന് 12,926.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1636
കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1133 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 178 ഓഹരികള്‍ക്ക് മാറ്റമില്ല.

ഒഎന്‍ജിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഗെയില്‍, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ
ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.