സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 37680 രൂപ

കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 37,680 രൂപയാണ് വില. ഗ്രാമിന് 4710 രൂപയാണ്. ശനിയാഴ്ച്ച മുതല്‍ കേരളത്തില്‍ ഇതേ വിലയ്ക്കാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്.
എംസിഎക്‌സില്‍ സ്വര്‍ണ്ണം 10 ഗ്രാമിന് 50,211 രൂപയാണ് ഇന്നത്തെ വില.
ആഗോള വിപണികളില്‍, സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. ഡോളറിന്റെ ഇടിവാണ് വില ഉയരാന്‍ കാരണം. സ്‌പോട്ട് സ്വര്‍ണ വില ഔണ്‍സിന് 0.8 ശതമാനം ഉയര്‍ന്ന് 1,874.25 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 0.4 ശതമാനം വര്‍ധിച്ച് 24.24 ഡോളറിലെത്തി. പ്ലാറ്റിനം വില 0.3 ശതമാനം ഇടിഞ്ഞ് 943.21 ഡോളറിലെത്തി. ഡോളര്‍ സൂചിക 0.17 ശതമാനം ഇടിഞ്ഞു.