സൗരോര്‍ജ്ജ മേഖലയിലേക്ക് എയര്‍ടെല്‍

സൗരോര്‍ജ്ജ ബിസിനസ് രംഗത്തേക്ക് ഭാരതി എയര്‍ടെലും. അവാദ എംഎച്ച് ബുല്‍ദാന പ്രൈവറ്റ് ലിമിറ്റഡിന്റെ സോളാര്‍ കമ്പനിയില്‍ നിന്ന് 4.55 കോടി രൂപയ്ക്ക് 5.2 ശതമാനം ഓഹരികള്‍ എയര്‍ടെല്‍ സ്വന്തമാക്കി കഴിഞ്ഞു. അടുത്തിടെ രൂപീകരിച്ച അവാദ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് മഹാരാഷ്ട്രയില്‍ സോളാര്‍ പവര്‍ പ്ലാന്റുകകളുടെ നിര്‍മാണമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
രാജ്യത്തുടനീളം സൗരോര്‍ജ്ജ പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിയാണ് അവാദക്കുള്ളത്. ഇന്ത്യയില്‍ ആദ്യമായി ഒരു ജിഗാവാട്ട് ശേഷി മറികടന്ന ആദ്യത്തെ സ്വതന്ത്ര വൈദ്യുതി ഉല്‍പ്പാദകരായി കമ്പനി മാറിയെന്നും ഭാരതി എയര്‍ടെല്‍ വ്യക്തമാക്കിയിരുന്നു. അവദാ എംഎച്ച് ബുല്‍ദാന സോളാര്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനൊപ്പം കൈമാറ്റം ചെയ്യുകയും ചെയ്യുന്നുണ്ട്.