ഗുജറാത്തിലെ തുറമുഖ മേഖലയില്‍ നിക്ഷേപത്തിനൊരുങ്ങി സജ്ജന്‍ ജിന്‍ഡാല്‍

പ്രമുഖ ബിസിനസ് ഗ്രൂപ്പായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഗുജറാത്തിലെ തുറമുഖ മേഖലയില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ചെയര്‍മാനും എംഡിയുമായ സജ്ജന്‍ ജിന്‍ഡാല്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ഇതു സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി.
ഗുജറാത്തിലെ തുറമുഖ മേഖലയില്‍ ഇവര്‍ എന്ത് നിക്ഷേപമാണ് നടത്തുകയെന്ന് വ്യക്തമല്ല. ജിന്‍ഡാല്‍, സിഇഒ അരുണ്‍ മഹേശ്വരി, ബിസിനസ് ഹെഡ് ദേവകി നന്ദന്‍ എന്നവര്‍ അടിസ്ഥാന സൗകര്യ പദ്ധതികളെ കുറിച്ചും മുഖ്യമന്ത്രിയുമായി സംസാരിച്ചതായി സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് സ്റ്റീല്‍, ഖനനം, ഊര്‍ജം, കല്‍ക്കരി, സ്‌പോര്‍ട്‌സ്, സോഫ്റ്റ്‌വെയര്‍ ബിസിനസ് എന്നിവയിലാണ് നിക്ഷേപമുള്ളത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല നിര്‍മാണ കമ്പനിയലാണ് ജെഎസ്ഡബ്ല്യു സ്റ്റീല്‍. 11 കമ്പനി ഗ്രൂപ്പുകളിലായി 717 ബില്യണിന്റെ മൂല്യമാണ് കമ്പനിക്കുള്ളത്. ഗുജറാത്തിലേക്കുള്ള ഇവരുടെ വരവ് സംസ്ഥാനത്തിന്റെ വികസനത്തില്‍ നിര്‍ണായകമാകും.