ഡല്‍ഹി ക്രൈമിന് എമ്മി പുരസ്‌കാരം

നിര്‍ഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ വെബ് സീരീസ് ഡല്‍ഹി ക്രൈമിന് മികച്ച ഡ്രാമ സീരീസിനുള്ള എമ്മി പുരസ്‌കാരം.
ഇന്തോകനേഡിയന്‍ സംവിധായികയായ റിച്ചി മെഹ്ത്തയാണ് സംവിധായിക. നെറ്റ്ഫ്‌ലിക്‌സ് വഴി 2019 മാര്‍ച്ച് 22 മുതല്‍ മുതല്‍ ഏഴ് എപ്പിസോഡുകളായാണ് ഇത് പുറത്തിറങ്ങിയത്.

ഗോള്‍ഡന്‍ കാരവനും ഇവാന്‍ഹോ പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം.
ഡല്‍ഹി കേസ് അന്വേഷിക്കാന്‍ എത്തുന്ന ഒരു വനിത പോലീസ് ഉദ്യോഗസ്ഥയിലൂടെയാണ് കഥ പറയുന്നത്.
വിദേശ മാധ്യമങ്ങളും നിരൂപകരും ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ഏറ്റവും മികച്ച വെബ് സീരീസ് എന്നാണ് ഡല്‍ഹി ക്രൈമിനെ വിശേഷിപ്പിച്ചത്.