നിക്ഷേപകരുടെ ഓഹരി തിരിമറിനടത്തിയ കാര്‍വിയുടെ അംഗത്വം എന്‍എസ്ഇ റദ്ദാക്കി

കാര്‍വി സ്റ്റോക്ക് ബ്രോക്കിങ് ലിമിറ്റഡിന്റെ അംഗത്വം നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്(എന്‍എസ്ഇ)റദ്ദാക്കി. നിക്ഷേപകര്‍ നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണി
അധികാരം ദുരപയോഗം ചെയ്തതിനെതുടര്‍ന്നാണ് നടപടി.

2019 നവംബറിലാണ് 2,300 കോടി മൂല്യമുള്ള ഓഹരികള്‍ തിരിമറിയിലൂടെ കാര്‍വിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയത്. ഈ സെക്യൂരിറ്റികള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി സ്ഥാപനം ഉപോയഗിച്ചെന്നും സെബി കണ്ടെത്തിയിരുന്നു. നിക്ഷേപകരുടെ ഓഹരികള്‍ അവര്‍ അറിയാതെ വിറ്റ് വരുമാനം കാര്‍വി റിയാല്‍റ്റി ലിമിറ്റഡിലേയ്ക്ക് മാറ്റുകയായിരുന്നു.

സെബിയുടെ നിര്‍ദേശപ്രകാരം നേരത്തെതന്നെ എന്‍എസ്ഇയും ബിഎസ്ഇയും എംസിഎക്‌സും ബ്രോക്കിങ് സ്ഥാപനത്തിന്റെ ലൈസന്‍സ് താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. കാര്‍വിയിലുണ്ടായിരുന്ന 2.35 ലക്ഷം നിക്ഷേപകരുടെ 2,300 കോടി രൂപയുടെ ഫണ്ടുകളും ഓഹരികളും തീര്‍പ്പാക്കിയതായി എന്‍എസ്ഇ അറിയിച്ചു.