ബില്‍ ഗേറ്റ്‌സിനെയും മറികടന്നു: ഇലോണ്‍ മസ്‌ക് കോടീശ്വരന്‍മാരില്‍ രണ്ടാമന്‍


ലോക കോടീശ്വര പട്ടികയില്‍ ഇലോണ്‍ മസ്‌ക് രണ്ടാംസ്ഥാനത്തെത്തി. ടെസ് ലയുടെയും സ്‌പേസ് എക്‌സിന്റെയും സ്ഥാപകനും സിഇഒയുമായ ഇലോണ്‍ മസ്‌ക് ബില്‍ ഗേറ്റ്‌സിനെ മറികടന്നാണ് ഈ സ്ഥാനത്തെത്തിയത്. 127.9 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സില്‍ 35ാംസ്ഥാനക്കാരനായിരുന്നു ഇലോണ്‍ മസ്‌ക്. 2020ല്‍മാത്രം അദ്ദേഹത്തിന്റെ ആസ്തിയിലു ണ്ടായ വര്‍ധന 100.3 ബില്യണ്‍ ഡോളറാണ്. ചുരുങ്ങിയ കാലംകൊണ്ടാണ് ജെഫ് ബെസോസിന്റെ തൊട്ടുപിന്നില്‍ ഇലോണ്‍ മസ്‌ക് എത്തിയത്. ലോക കോടീശ്വര പട്ടികയില്‍ ഒന്നാമ
നായ ജെഫ് ബെസോസിന്റെ ആസ്തി 182 ബില്യണ്‍ ഡോളറാണ്.

വര്‍ഷങ്ങളായി ലോക കോടീശ്വന്മാരില്‍ ഒന്നാമനായി തുടരുകയായിരുന്ന ബില്‍ ഗെറ്റ്‌സിനെ 2017ലാണ് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് കടത്തിവെട്ടിയത്. പിന്നീട്, കഴിഞ്ഞ വര്‍ഷം നവംബറില്‍ ബില്‍ ഗേറ്റ്‌സ് ഒന്നാം സ്ഥാനംതിരിച്ചുപിടിച്ചിരുന്നു. 127.7 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി.