സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയുമായി മുത്തൂറ്റ്


സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയുമായി നല്‍കാനായി മുത്തൂറ്റ് ഫിനാന്‍സ് മുത്തൂറ്റ് ഗോള്‍ഡ് ഷീല്‍ഡ് അവതരിപ്പിച്ചു. സ്വകാര്യ ജനറല്‍ ഇന്‍ഷൂറന്‍സ് സ്ഥാപനമായ ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സിന്റെ ഗ്രൂപ് അഫിനിറ്റി റിസ്‌ക്ക് പോളിസിയുടെ പിന്തുണയോടെയാണിതു നടപ്പാക്കുന്നത്.
ഇന്‍ഷൂറന്‍സ് ഉള്ള വ്യക്തിയുടെ വീട്ടില്‍ നിന്നുള്ള മോഷണം, കവര്‍ച്ച, പിടിച്ചുപറി, പ്രകൃതിക്ഷോഭം അടക്കമുള്ള 13 ദുരന്തങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരെ ഇതില്‍ പരിരക്ഷ ലഭിക്കും. സ്വര്‍ണാഭരണങ്ങള്‍ക്കു മാത്രമായുള്ള ഇന്‍ഷൂറന്‍സാണിത്. സാധാരണ വീടിനുള്ള ഇന്‍ഷൂറന്‍സിനൊപ്പം മറ്റ് സാമഗ്രികള്‍ക്കു കൂടെയാണ് സ്വര്‍ണാഭരണ ഇന്‍ഷൂറന്‍സ് നല്‍കുക. നാമമാത്ര ചെലവില്‍ ഡോക്യുമെന്റേഷന്‍ ഇല്ലാതെ തന്നെ പോളിസി ലഭ്യമാകും.