സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; കുറഞ്ഞത് 720 രൂപ

കേരളത്തില്‍ സ്വര്‍ണ വില ചൊവ്വാഴ്ച കുത്തനെ ഇടിഞ്ഞു. പവന് 720 രൂപ കുറഞ്ഞ് 36960 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4620 രൂപയാണ് വില. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ സ്വര്‍ണ വിലയില്‍ മാറ്റമില്ലായിരുന്നു.
ഇന്ത്യന്‍ വിപണികളില്‍ ഇന്ന് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. എംസിഎക്‌സില്‍ 10 ഗ്രാമിന് 450 രൂപ ഇടിഞ്ഞ് 49,051 രൂപയിലെത്തി. വെള്ളിക്ക് 550 രൂപ കുറഞ്ഞ് കിലോയ്ക്ക് 59,980 രൂപയിലെത്തി.
ആഗോള വിപണിയില്‍ നാല് മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വര്‍ണ്ണ വില കുറഞ്ഞു. സ്‌പോട്ട് സ്വര്‍ണ വില ഔണ്‍സിന് 0.6 ശതമാനം ഇടിഞ്ഞ് 1,826.47 ഡോളറിലെത്തി. ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്.