26ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണം: വ്യവസായസംഘടന

പല സംഘടനകളും പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്ന 26ന് സംസ്ഥാനത്തെ വ്യവസായ- സാമ്പത്തികരംഗം നിശ്ചലമാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് വ്യവസായികളുടെ കൂട്ടായ്മയായ ചേംബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടു.
കോവിഡ്- ലോക്ഡൗണ്‍ കാരണം ധാരാളം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെട്ട സംസ്ഥാനത്തു പണിമുടക്കുകൂടി അടിച്ചേല്‍പിക്കുന്നത് ക്രൂരമാണ്. ഏറെ പ്രയാസപ്പെട്ട് കരകയരാന്‍ ശ്രമിക്കുന്ന വ്യവസായ-തൊഴില്‍ മേഖലയ്ക്ക് പണിമുടക്ക് വലിയ തിരിച്ചടിയാകുമെന്നും സംഘടന ആവശ്യപ്പെട്ടു.