അനുഷ്‌കയുടെ ഭാഗമതി ഹിന്ദിയില്‍ ദുര്‍ഗാമതി

അനുഷ്‌ക ഷെട്ടി നായികയായെത്തിയ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം ഭാഗമതി ഹിന്ദിയിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. ദുര്‍ഗാമതി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഭൂമി പഡ്‌നേക്കറാണ് നായികയായെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈം വഴി ഡിസംബര്‍ 11ന് ഒടിടി റിലീസ് ആയി ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തും
വലിയ വിമര്‍ശനമാണ് ട്രെയിലറിനു നേരെ ഉയരുന്നത്.നായികയായെത്തിയ ഭൂമിയുടെ പ്രകടനത്തിനും വിമര്‍ശനങ്ങളുണ്ട്. അനുഷ്‌ക ചെയ്തു ഗംഭീരമാക്കിയ വേഷം ഇനി മറ്റാരും ചെയ്താല്‍ നന്നാകില്ലെന്നും ആരാധകര്‍ പറയുന്നു.

ജയറാം ആയിരുന്നു തെലുങ്ക് പതിപ്പില്‍ വില്ലനായി എത്തിയത്. നടന്‍ ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. ഹിന്ദിയില്‍ ജയറാമിന്റെ കഥാപാത്രമായി അര്‍ഷദ്
വാര്‍സി അഭിനയിക്കുന്നു. ഭാഗമതി സംവിധാനം ചെയ്ത ജി. അശോക് തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്.