ഇന്ത്യയുടെ ആപ്പ് നിരോധനം ലോക വ്യാപാര നിയമങ്ങളുടെ ലംഘനമെന്ന് ചൈന

43 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തിനെതിരെ ചൈന. ഇന്ത്യയുടെ നടപടി ലോക വ്യാപര സംഘടന (ഡബ്ല്യൂ.ടി.ഒ) നിയമങ്ങളുടെ ലംഘനമാണെന്നും തീരുമാനം പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഇന്ത്യ തുടര്‍ച്ചയായി ദേശീയ സുരക്ഷയെ ഒരു കാരണമായി ഉപയോഗിക്കുന്നതിനെ ശക്തമായി
എതിര്‍ക്കുന്നുവെന്ന് ചൈനീസ് എംബസി വക്താവ് ജി റോങ് വ്യക്തമാക്കി.

ചൈനീസ് റീടെയ്ല്‍ കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആപ്പുകളടക്കമാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.