ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാള സിനിമ ‘ജല്ലിക്കട്ട്’ ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ഓസ്കര് എന്‍ട്രി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാദമി അവാര്‍ഡ്സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കട്ട്. ചെമ്പന്‍ വിനോദ്, സാബുമോന് അബ്ദുസമദ്, ജാഫര്‍ ഇടുക്കി,ആന്റണി വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ഗുലാബോ സിതാബോ, ചിപ്പ, ചലാംഗ്, ഡിസൈപ്പിള്‍ , ശിക്കാര. ബിറ്റര്‍ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനും ഓസ്കര് നാമനിര്‍ദേശത്തിനായി സമര്‍പ്പിച്ച 27 ചിത്രങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നു.
രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ‘ഗുരു’ , സലിം അഹമ്മദ് സംവിധാനം ചെയ്ത ‘ആദാമിന്റെ മകന് അബു’ എന്നിവയാണ് ഇതിനു മുമ്പ് ഓസ്കാര്‍ എന്‍ട്രി ലഭിച്ച മലയാള ചലച്ചിത്രങ്ങള്‍.