ടിവിയുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുന്നു; വില കൂടും

തദ്ദേശീയമായി ടെലിവിഷന്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. എല്‍ഇഡിഎല്‍സിഡി സ്‌ക്രീനിന്റെ ഓപ്പണ്‍ സെല്ലുകള്‍ക്കുള്ള ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ ഇവ വിദേശത്ത് നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പത്ത് ശതമാനം വരെ തീരുവ ഉയര്‍ത്താനാണ് നീക്കം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഘട്ടം ഘട്ടമായി തീരുവ ഉയര്‍ത്തുക. നിലവില്‍ അഞ്ച് ശതമാനമാണ് ഇറക്കുമതി തീരുവ.
തീരുവ വര്‍ധിപ്പിക്കുന്നത് ഇന്ത്യയില്‍ ടിവിയുടെ വില കൂടും. തദ്ദേശീയമായി ഇവ നിര്‍മിച്ചെടുക്കുന്നത് ദീര്‍ഘകാലത്തെ പദ്ധതിയായിരിക്കും.