ലാന്‍ഡ് റോവര്‍ ഡിസ്കവറിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. രൂപമാറ്റം വരുത്തിയ എക്സ്റ്റീരിയറും ആധുനിക ഫീച്ചറുകളുമാണ് പുതിയ മോഡലിന്റെ പ്രത്യേകത.
ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ ആര്‍ക്കിടെക്ചര്‍(ഇ.വി.എ 2.0) അടിസ്ഥാനമാക്കിയാണ് പുതിയ ഡിസ്കവറി ഒരുങ്ങിയിട്ടുള്ളത്. ഇതിനൊപ്പം ആറ് സിലിണ്ടര്‍ ഇഞ്ചനീയം പെട്രോള്‍ഡീസല്‍ എന്‍ജിനുകളില്‍ എത്തുന്നതും പുതിയ ഡിസ്കവറിയുടെ പ്രത്യേകതയാണ്.
മുന്‍ മോഡലുകളെക്കാള്‍ ഉയര്‍ന്ന പ്രീമിയം ലുക്കാണ് പുതിയ മോഡലില്‍ നല്‍കിയിട്ടുള്ളത്. ലാന്‍ഡ് റോവര്‍ സിഗ്നേച്ചര്‍ ഹെഡ്ലാമ്പ്, എല്‍.ഇ.ഡി ഡി.ആര്.എല്‍, ബോഡി കളര്‍ ഗ്രാഫ്ക്സുകള്,
സിഗ്നേച്ചര്‍ എല്‍.ഇ.ഡി ടെയ്ല്‍ലാമ്പ് എന്നിവയാണ് ഈ വാഹനത്തില്‍ കാഴ്ചയില്‍ പുതുമ നല്‍കുന്നത്.
48 വോര്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കള്‍, പെട്രോള്‍, ഡീസല്‍ എന്നീ മൂന്ന് സ്ട്രെയിറ്റ് സിക്സ് ഇഞ്ചെനിയം എന്‍ജിനുകളിലാണ് ഡിസ്കവറിയുടെ പുതിയ പതിപ്പ് വിപണിയില്‍ എത്തിയിട്ടുള്ളത്.