ലക്ഷ്മി വിലാസ് ബാങ്ക്-ഡിബിഎസ് ലയനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ലക്ഷ്മി വിലാസ് ബാങ്ക്ഡിബിഎസ് ബാങ്കുമായുള്ള ലയനത്തിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദേശത്തിനാണ്
അംഗീകാരംനല്‍കിയത്. സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിബിഎസ് ബാങ്കിന്റെ ഇന്ത്യന്‍ വിഭാഗത്തിലാകും ലക്ഷ്മി വിലാസ് ബാങ്ക് ലയിക്കുക. ഇതിന്റെ
ഭാഗമായി 2,500 കോടി രൂപയാണ് ഡിബിഎസ് നിക്ഷേപം നടത്തുക. പ്രതിസന്ധിയിലായ ലക്ഷ്മി വിലാസ് ബാങ്കിന് നവംബര്‍ 17നാണ് മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്.
ലയനം പൂര്‍ണമായാല്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണംനീക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കി.