സ്ത്രീകള്‍ക്ക് സാനിറ്ററി ഉത്പന്നങ്ങള്‍ സൗജന്യമാക്കി സ്‌കോട്‌ലന്‍ഡ്

സ്ത്രീകള്‍ക്കുള്ള സാനിറ്ററി ഉത്പന്നങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനവുമായി സ്‌കോട്ട്‌ലന്‍ഡ്.ഉത്പന്നങ്ങള്‍ സൗജന്യമായി നല്‍കുന്നത് അനുശാസിക്കുന്ന പിരീയഡ് പ്രൊഡക്ട്‌സ് ബില്‍ സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ ഏകകണ്ഠമായി പാസാക്കി.
പൊതുസ്ഥലങ്ങളില്‍ ഉത്പന്നങ്ങള്‍ സൗജന്യമായി ലഭിക്കും. ഇതോടെ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി സ്‌കോട്ട്‌ലന്‍ഡ് മാറുകയും ചെയ്തു.

2017ല്‍ നടത്തിയ സര്‍വേയില്‍ യു.കെയിലെ പത്തില്‍ ഒരു പെണ്‍കുട്ടിക്ക് മതിയായ സാനിറ്ററി സൗകര്യം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. 2019 എപ്രിലില്‍ സ്‌കോട്ടിഷ് ലേബര്‍ പാര്‍ട്ടി വക്താവ് മോണിക്ക ലെന്നോനാണ് ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്.

സ്‌കോട്ട്‌ലന്‍ഡിലെ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി ഉത്പന്നങ്ങള്‍ നല്‍കുന്ന പദ്ധതി ഇതിനോടകം നിലവിലുണ്ട്.
പുതിയ ബില്‍ പാസായതോടെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി ഉത്പന്നങ്ങള്‍ ലഭിക്കും.
പദ്ധതിക്കായി 8.7 മില്യണ്‍ യൂറോയാണ് പദ്ധതിക്കായി സ്‌കോട്ട്‌ലന്‍ഡ് മാറ്റിവെച്ചത്.