സ്വര്‍ണം ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍


കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ രണ്ടാംദിവസവും വന്‍ ഇടിവ്. ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി. ഗ്രാമിന് 60 രൂപകുറഞ്ഞ് 4560 രൂപയുമായി.
രണ്ടാഴ്ച കൊണ്ട് 2,400 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. ചൊവ്വാഴ്ച പവന് 720 രൂപ കുറഞ്ഞ് 36,960 രൂപയിലെത്തിയിരുന്നു.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയില്‍ കാര്യമായ വ്യതിയാനമില്ല. ഔണ്‍സിന് 1,809.41 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ആഗോള തലത്തില്‍ ഓഹരി സൂചികകളിലുണ്ടായ മുന്നേറ്റവും കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ശുഭസൂചനകളുമാണ് സ്വര്‍ണവിപണിയെ തളര്‍ത്തിയത്.