ഓഹരിവിപണിയില്‍ ചാഞ്ചാട്ടം; പഞ്ചസാര വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓഹരികള്‍ക്ക് നേട്ടം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടങ്ങിയെങ്കിലും അധികസമയം നേട്ടം നിലനിര്‍ത്താനായില്ല . സെന്‍സെക്‌സ് 113 പോയിന്റ് ഉയര്‍ന്ന് 43,941 ലും നിഫ്റ്റി 33 പോയിന്റ് ഉയര്‍ന്ന് 12,892 ലുമാണ് വ്യാപാരംആരംഭിച്ചത്. എന്നാല്‍ ഒരുമണിക്കൂറിനകം മാര്‍ക്കറ്റ് താഴേക്ക് പോയി.
രാവിലെ 11.30ന് സെന്‍സെക്‌സ് 72 പോയിന്റ് താഴ്ച്ചയിലും നിഫ്റ്റി ഏഴ് പോയിന്റ് താഴ്ച്ചയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം വിപണിയില്‍ പഞ്ചസാര വ്യവസായരംഗത്തെ ഓഹരികള്‍ക്ക് വന്‍ നേട്ടമാണ്. കെ.സി.പി ഷുഗര്‍ ആന്‍ഡ് ഇന്‍ഡസട്രീസ് ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തി. ഉത്തം ഷുഗര്‍ മില്‍സ്, അവാധ് ഷുഗര്‍, ഡാല്‍മിയ ഭരത് ഷുഗര്‍, ദ്വരികേഷ് ഷുഗര്‍ , ധാംപൂര്‍ ഷുഗര്‍, ബല്‍റാംപൂര്‍ ചിനി മില്‍സ് തുടങ്ങി പഞ്ചസാര വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓഹരികളെല്ലാം മൂന്നുശതമാനം മുതല്‍ 18 ശതമാനം വരെ ഉയര്‍ച്ചയിലാണ്.
ഐഷര്‍ മോട്ടോഴ്‌സ്, ഇന്‍ഡ്‌സിന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ബിപിസിഎല്‍, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഐഒസി, പവര്‍ഗ്രിഡ് കോര്‍പ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ബജാജ് ഓട്ടോ, എന്‍ ആന്റ്ടി, ഗ്രാസിം, സിപ്ല, ഡോ. റെഡീസ് ലാബ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ടൈറ്റാന്‍ കമ്ബനി യുപിഎല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.