ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാല് സിനിമാ കുടുംബങ്ങളല്ല; ജല്ലിക്കെട്ടിന് അഭിനന്ദനവുമായി കങ്കണ

93ാമത് ഓസ്‌കര്‍ അവാര്‍ഡിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം ജല്ലിക്കെട്ടിന് അഭിനന്ദനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ട്വിറ്ററിലാണ് കങ്കണ പ്രതികരിച്ചത്.
ബോളിവുഡിലെ സിനിമാ മാഫിയയ്‌ക്കെതിരേ വിമര്‍ശനത്തോടെയാണ് ജല്ലിക്കെട്ടിനെ അഭിനന്ദിച്ചത്.
ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു കുടുംബങ്ങളല്ലെന്നും സിനിമാ മാഫിയയ്‌ക്കെതിരേ താന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടു തുടങ്ങിയെന്നും സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാന്‍ കഴിഞ്ഞുവെന്നും ട്വീറ്റില്‍ പറയുന്നു.