ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.5 ശതമാനത്തിലേയ്ക്ക് ചുരുങ്ങി


2020-21 ലെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.5 ശതമാനത്തിലേയ്ക്ക് ചുരുങ്ങി. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട് റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. 2020-21 ലെ രണ്ടാം പാദത്തിലെ (ജൂലൈ-സെപ്റ്റംബര്‍) ജിഡിപി 33.14 ലക്ഷം കോടി രൂപയാണ്. 2019-20 ലെ രണ്ടാം പാദത്തിലെ 35.84 ലക്ഷം കോടി രൂപയില്‍ നിന്ന് 7.5 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തേക്കാള്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.