ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചില്ല; ആമസോണിന് പിഴ


വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന് സര്‍ക്കാര്‍ പിഴയിട്ടു. ഇത്തരം വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് ഉപഭോക്തൃ കാര്യ മന്ത്രാലയം കഴിഞ്ഞ മാസം ഇകൊമേഴ്‌സ് രംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
എല്ലാ ഇകൊമേഴ്‌സ് സ്ഥാപനങ്ങളും ലീഗല്‍ മെട്രോളജി (പാക്കേജുചെയ്ത ചരക്കുകള്‍) നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 19 ന് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നോട്ടീസിന് നല്‍കിയതില്‍ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ആമസോണിന് പിഴ ചുമത്തിയത്.
ആദ്യ കുറ്റകൃത്യമെന്ന നിലയില്‍ നിയമം അനുസരിച്ച് 25000 രൂപയാണ് പിഴയിട്ടത്.