ബോളിവുഡ് നായിക ആലിയ ഭട്ട് കുട്ടികളുടെ വസ്ത്ര വിഭാഗത്തില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭം ആരംഭിച്ചു. ‘എഡ്-എ-മമ്മ’ എന്ന പേരാണ് ബിസിനസിന് ഇട്ടിരിക്കുന്നത്. 2 മുതല്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ലോകോത്തര നിലവാരമുള്ള വസ്ത്ര ബ്രാന്‍ഡാണ് ഇവിടെ വില്‍ക്കുക. ബ്യൂട്ടി ഇടെയ്ലര് നൈക, ഫാഷന്‍ സ്റ്റൈലിംഗ് പ്ലാറ്റ്ഫോം സ്റ്റൈല്‍ക്രാക്കര്‍ എന്നിവയില്‍ നിക്ഷേപം നടത്തിയിട്ടുള്ള ആലിയ ഭട്ടിന്റെ സ്വന്തം സംരംഭമാണ് എഡ്എമമ്മ. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വസ്ത്രങ്ങളാണ് എഡ്-എ-മമ്മ പുറത്തിറക്കുന്നതെന്ന് ആലിയ ഭട്ട് പറയുന്നു.
ഈ ബ്രാന്‍ഡിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് ശക്തമായ സന്ദേശം നല്കാന് ആഗ്രഹിക്കുന്നതായും ഭട്ട് പറഞ്ഞു. അതായത് ഓര്‍ഗാനിക് കോട്ടണ്‍, പ്ലാസ്റ്റിക് ഇതര ബട്ടണുകള്‍ എന്നിവയൊക്കെയാണ് വസ്ത്രങ്ങളുടെ നി!ര്മ്മാണത്തിനായി ഉപയോഗിക്കുന്നത്. ഓരോ ഓര്‍ഡറിലും ചെടികളുടെ വിത്തുകളും നല്‍കും. ഇത് ചെറിയ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്നും ആലിയ ഭട്ട് കൂട്ടിച്ചേര്‍ത്തു.
350 രൂപ മുതല്‍ ആരംഭിക്കുന്ന എഡ്എമമ്മ ബ്രാന്‍ഡിന്റെ ഉത്പന്നങ്ങള്‍ നിലവില്‍ ഓണ്‍ലൈന്‍ ബേബി കെയര്‍ സ്റ്റോറായ ഫസ്റ്റ്ക്രൈയില്‍ ലഭ്യമാണ്. അടുത്ത വര്‍ഷം ആദ്യം ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലൂടെയും ഉത്പന്നങ്ങള്‍ വാങ്ങാം. 2021 ഏപ്രിലില്‍ കമ്പനി സ്വന്തമായ ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കുമെന്നാണ് വിവരം.