ബുള്ളറ്റ് ട്രെയിന്‍ പദ്ധതി: 24000 കോടി രൂപയുടെ കരാര്‍ ഒപ്പു വെച്ചു

ന്യൂഡല്‍ഹി: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി 24,000 കോടി രൂപയുടെ കരാറില്‍ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ(L&T)നിര്‍മാണകമ്പനിയുമായി ദേശീയ അതിവേഗ റെയില്‍ കോര്‍പറേഷന്‍(NHSRCL) ഒപ്പു വെച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികളെ വിന്യസിച്ചതായി എല്‍&ടി അറിയിച്ചു. ഗുജറാത്തിലെ 325 കിലോമീറ്ററോളം നിര്‍മാണചുമതല കൂടി എന്‍എച്ച്എസ്ആര്‍സി എല്‍&ടിയ്ക്ക് നല്‍കി.
ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷം ഏഴോളം പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് റെയില്‍വെ ബോര്‍ഡ് സിഇഒയും ചെയര്‍മാനുമായ വി.കെ. യാദവ് അറിയിച്ചു.
സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ത്വരിതപ്പെടുത്തല്‍ ആവശ്യമുള്ള സന്ദര്‍ഭത്തിലാണ് അടിസ്ഥാനസൗകര്യനിര്‍മാണത്തിനുള്ള ബൃഹദ്പദ്ധതി കമ്പനിയ്ക്ക് ലഭിച്ചതെന്ന് ഇന്ത്യയിലെ ജപ്പാനീസ് സ്ഥാനപതി സതോഷി സുസുകി പറഞ്ഞു.