സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു. സെന്‍സെക്‌സ് 110.02 പോയന്റ് താഴ്ന്ന് 44,149.72ലും നിഫ്റ്റി 18 പോയന്റ്
നഷ്ടത്തില്‍ 12,969ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1717 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1039 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 172 ഓഹരികള്‍ക്ക് മാറ്റമില്ല.
പവര്‍ഗ്രിഡ്, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎല്‍, വിപ്രോ, ഇന്‍ഫോസിസ്,
ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി. ബ്രിട്ടാനിയ, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്, ടൈറ്റാന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.
വാഹനം, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു.