സൂചികകള്‍ നഷ്ടത്തില്‍


മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ തുടങ്ങി. സെന്‍സെക്‌സ് 18 പോയന്റ് താഴ്ന്ന് 44,241ലും നിഫ്റ്റി 2 പോയന്റ് നഷ്ടത്തില്‍ 12,984ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 753 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 322 ഓഹരികള്‍ നഷ്ടത്തിലുമാണ്. 74 ഓഹരികള്‍ക്ക് മാറ്റമില്ല.
എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്‌സ്, എല്‍ആന്‍ഡ്ടി, മാരുതി സുസുകി, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, നെസ് ലെ, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഐടിസി, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ടിസിഎസ്, റിലയന്‍സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.