സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 36360 രൂപ


കേരളത്തില്‍ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 36360 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4545 രൂപയാണ് നിരക്ക്. ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പവന് 36480 രൂപയായിരുന്നു സ്വ!ര്‍ണ വില. 38880 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വ!ര്‍ണ വില.
ആഗോള പ്രവണതകളെ തുടര്‍ന്ന് ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് കുറഞ്ഞു. എംസിഎക്‌സില്‍ സ്വര്‍ണ്ണം 10 ഗ്രാമിന് 48,501 രൂപയിലെത്തി. ഇന്ത്യയില്‍ സ്വര്‍ണ്ണ നിരക്ക് 10 ഗ്രാമിന് 1,700 രൂപ കുറഞ്ഞു.