ആമസോണിനെതിരെ വ്യാപാര സംഘടന

ഏഴ് ദിവസത്തേക്ക് ആമസോണിനെ വിലക്കണമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ആവശ്യപ്പെട്ടു. വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍, അവര്‍ നിര്‍മ്മിച്ച രാജ്യം ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിനെ തുടര്‍ന്നാണ് ആമസോണിനെ വിലക്കണമെന്ന് വ്യപാര സംഘടന ആവശ്യപ്പെട്ടത്. വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് 25000 രൂപയാണ് സര്‍ക്കാര്‍ ആമസോണിന് പിഴയിട്ടത്.
പിഴ മാത്രം ഈടാക്കുന്നത് ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് പരിഹാരമാകില്ലെന്നും ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാന്‍ തയാറാകാത്തവര്‍ക്ക് നിസാര പിഴ നല്‍കുന്നത് രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും വ്യാപാര സംഘടന കുറ്റപ്പെടുത്തി.