ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം; ഫെയ്‌സ്ബുക്കുമായി സോണി കരാര്‍ ഒപ്പിട്ടു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്ക് ഇന്ത്യയുമായി ഫെയ്‌സ്ബുക്ക് ഡിജിറ്റല്‍ കണ്ടന്റ് പാര്‍ട്ണര്‍ഷിപ്പിന് കരാറായി.
നവംബര്‍ 27 മുതല്‍ കരാര്‍ ഒപ്പുവച്ചതായാണ് ഫെയ്‌സ്ബുക്ക് അറിയിച്ചത്. കരാര്‍ തുക ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കരാര്‍ പ്രകാരം എക്‌സ്‌ക്ലൂസീവ് ഡീഡിയോ ഓണ്‍ ഡിമാന്‍ഡ്, ഫെയ്‌സ്ബുക്ക് വാച്ചിലെ കണ്ടന്റുകള്‍ എന്നിവ സോണി സംപ്രേഷഷണം ചെയ്യും. മൂന്ന് വണ്‍ ഡേ മാച്ചുകള്‍, മൂന്ന് ടി20, നാല് ടെസ്റ്റ് മാച്ചുകള്‍ എന്നിവയാകും കരാര്‍ വഴി സംപ്രേഷണം ചെയ്യുന്നത്. മാച്ച് ഹൈലൈറ്റുകളും, ഇന്‍ പ്ലേ മൊമെന്റുകള്‍,ബെസ്റ്റ് ക്യാച്ച് പോലുള്ള ക്രിക്കറ്റ് നിമിഷങ്ങളെല്ലാം ഫെയ്‌സ്ബുക്കിലൂടെയും ആരാധകര്‍ക്ക് കാണാം.