കെഎസ്എഫ്ഇ ഓഫിസുകളില്‍ വിജിലന്‍സ് ക്രമക്കേട് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്എഫ്ഇ (കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്) ഓഫിസുകളില്‍ നടത്തിയ റെയ്ഡില്‍ വിജിലന്‍സ് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. 20 ഓഫിസുകളില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി.
ചിട്ടികളില്‍ ആളെണ്ണം പെരുപ്പിച്ചു കാട്ടി ചില മാനേജര്‍മാര്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.4 കെഎസ്എഫ്ഇ ഓഫിസുകളില്‍ സ്വര്‍ണ പണയത്തിലും തട്ടിപ്പ് കണ്ടെത്തി. ഈടായി വാങ്ങുന്ന സ്വര്‍ണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ചിട്ടി ലേലത്തിലെ ഒത്തുകളി, ക്രമക്കേട് തുടങ്ങിയ പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് പരിശോധന. ചിട്ടിക്ക് എണ്ണം തികയാതെ വന്നാല്‍ കെഎസ്എഫ്ഇയുടെ പണം തന്നെ ഇറക്കി ആളെ ചേര്‍ക്കുന്നതായും പരാതി ഉണ്ടായിരുന്നു.
എന്നാല്‍ കൊള്ള ചിട്ടി പ്രോല്‍സാഹിപ്പിക്കാറില്ലെന്നും കള്ളപ്പണ നിക്ഷേപത്തിനു സാധ്യതയില്ലെന്നും കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് പറഞ്ഞു.