കോവിഡ് കാലത്ത് ഇന്ത്യയിലേക്ക് വിദേശ നിക്ഷേപ പ്രവാഹം

കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയിലേക്ക് ഉള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ഗണ്യമായ തോതില്‍ ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തില്‍( ഏപ്രില്‍- സെപ്റ്റംബര്‍) ഇന്ത്യയിലെ എഫ് ഡി ഐ 15 ശതമാനം ഉയര്‍ന്നു 3000 കോടി ഡോളറിലെത്തി.
ഈ വര്‍ഷം ജൂലൈ മാസത്തില്‍ ആണ് രാജ്യത്തു കൂടിയ നിക്ഷേപം എത്തി ചേര്‍ന്നത്. ജൂലൈ മാസം ഇന്ത്യയില്‍ എത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം 17.5 ബില്യണ്‍ ഡോളറാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേര്‍ണല്‍ ട്രേഡ് ആണ് കണക്കുകള്‍.ഏറ്റവും കൂടുതല്‍ നിക്ഷേപം ലഭിച്ചത് കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ആന്‍ഡ് ഹാര്‍ഡ്‌വെയര്‍ മേഖലക്കാണ്. ഏകദേശം 17.55 ബില്യണ്‍ ഡോളര്‍.
സര്‍വീസസ് (2.25 ബില്യണ്‍ ഡോളര്‍), ട്രേഡിങ്ങ് (949 മില്യണ്‍ ഡോളര്‍), കെമിക്കല്‍സ് (437 മില്യണ്‍ ഡോളര്‍), ഓട്ടോമൊബൈല്‍ (417 മില്യണ്‍ ഡോളര്‍) എന്നിങ്ങനെ ആണ് മറ്റു മേഖലകളില്‍ എത്തിയ നിക്ഷേപങ്ങള്‍. സിംഗപ്പൂരില്‍ നിന്ന് ആണ് ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്തു എത്തി ചേര്‍ന്നത്.