പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിച്ചു കയറുന്നു. കഴിഞ്ഞ പത്തു ദിവസത്തിനിടയില്‍ എട്ടു തവണയാണ് വില ഉയര്‍ന്നത്.
ഇന്ന് മാത്രം പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയുമാണ് വര്‍ധിച്ചത്. ഇതുവരെ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയുമാണ് വര്‍ധിച്ചത്.
തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിനു 83.89 രൂപയും ഡീസലിനു 77.54 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 82.03 രൂപയും ഡീസലിനു 75.78 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തില്‍ പെട്രോളിനു 82.72 രൂപയും ഡീസലിനു 76.46 രൂപയുമാണ് വില.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 48 ഡോളര്‍ കടന്നു. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബര്‍ 20ന് പുനരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയര്‍ന്നത്.