ബര്‍ഗര്‍ കിംഗ് ഇന്ത്യ ഐപിഒ ഡിസംബര്‍ രണ്ടിന്: കമ്പനി 810 കോടി രൂപ സമാഹരിക്കും


ബര്‍ഗര്‍ കിംഗ് ഇന്ത്യുടെ പ്രഥമ ഓഹരി വില്‍പ്പന ഡിസംബര്‍ രണ്ടിന് ആരംഭിക്കും. ഓരോ ഓഹരിക്കും 5960 രൂപയാണ് പ്രൈസ് ബ്രാന്‍ഡ് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ബര്‍ഗര്‍ കിംഗ് ഐപിഒയുടെ 10 ശതമാനം വരെ ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും 75 ശതമാനം യോഗ്യതയുള്ള സ്ഥാപന നിക്ഷേപകര്‍ക്കുമായി മാറ്റിവച്ചിട്ടുണ്ട്.
പ്രഥമ ഓഹരി വില്‍പ്പന വഴി ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് ബര്‍ഗര്‍ കിംഗ് റെസ്റ്റോറന്റുകളുടെ ഉടമസ്ഥതയിലുള്ള പുതിയ കമ്പനി സ്ഥാപിക്കുന്നതിനോ ലഭിച്ച കമ്പനിയില്‍ നിന്ന് കുടിശ്ശികയുള്ള വായ്പകള്‍ തിരിച്ചടയ്ക്കുകയോ അല്ലെങ്കില്‍ മുന്‍കൂര്‍ അടയ്ക്കുകയോ ചെയ്യുന്നതിനുമാണ് ഉപയോഗിക്കുക. നിലവില്‍ ബര്‍ഗര്‍ കിംഗിന് ഇന്ത്യയില്‍ 87 നഗരങ്ങളിലായി 261 റെസ്റ്റോറന്റുകളാണുള്ളത്.