സ്വര്‍ണത്തിന് വീണ്ടും വില തകര്‍ച്ച; പവന് 36000 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. പവന് 360 രൂപ കുറഞ്ഞ് 36000 രൂപയായി. ഗ്രാമിന് 4500 രൂപയാണ് ശനിയാഴ്ചത്തെ വില. നവംബര്‍ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. 38880 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വ!ര്‍ണ വില. നാലു മാസത്തിനുള്ളില്‍ പവന് 6,000 രൂപയുടെ ഇടിവാണുണ്ടായത്.

ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില ചാഞ്ചാടുന്നത്. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) 24 കാരറ്റ് സ്വര്‍ണത്തിന് 1,789.03 ഡോളര്‍ നിലവാരത്തിലെത്തി.

അമേരിക്കന്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും കമ്പനികളുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതു മൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്.