2200 കോടി നിക്ഷേപം നേടി മലയാളി സ്റ്റാര്‍ട്ടപ്പ്


പെരുമ്പാവൂര്‍ സ്വദേശി റാഡോ പോളിന്റെ സ്‌റ്റോര്‍ ഇന്‍ എന്ന സ്റ്റാര്‍ട്ടപ്പ് 300 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 2200 കോടി രൂപ) വിദേശനിക്ഷേപം നേടി. കേരളത്തില്‍ ഇന്നു വരെ നേടിയതില്‍ ഏറ്റവും ഉയര്‍ന്ന ഒറ്റത്തവണ നിക്ഷേപം നേടുന്ന സ്റ്റാര്‍ട്ടപ്പാണിത്.

സ്റ്റോര്‍ മാനേജ്‌മെന്റ് മേഖലയില്‍ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു വരുന്ന സ്റ്റാര്‍ട്ടപ്പാണ് സ്റ്റോര്‍ ഇന്‍. അസംഘടിത മേഖലയിലെ പലചരക്കു കടകളെ സംഘടിത രൂപത്തിലേക്ക് കൊണ്ടു വന്ന് ശക്തമാക്കുകയാണ് റാഡോ പോള്‍.

കേരളത്തിലെ പലചരക്കു കടകളിലൂടെ തുടക്കമിട്ട സ്ഥാപനത്തിന് കീഴില്‍ ഇന്ന് തമിഴ്‌നാട്, കര്‍ണാടക,
ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനമുണ്ട്. ഏകദേശം 600 ലേറെ സ്റ്റോറുകളാണ് ഉള്ളത്.

40 വെയര്‍ ഹൗസുകള്‍ നിര്‍മിക്കാനാണ് പദ്ധതി. കേരളത്തില്‍ 45,000 ചതുരശ്രയടി വിസ്തൃതിയില്‍ മിനി മാളും അതിനോട് ചേര്‍ന്ന് വെയര്‍ ഹൗസുകളും നിര്‍മിക്കും. മറ്റിടങ്ങളില്‍ വെയര്‍ ഹൗസുകള്‍ മാത്രമാകും നിര്‍മിക്കും നിര്‍മ്മിക്കുക. ജൂണ്‍ മാസത്തോടെ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കും.