തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 83 രൂ​പ​; 9 ദിവസത്തിനിടെ വര്‍ധിച്ചത് എട്ടു തവണ

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 9 ദി​വ​സ​ത്തി​നി​ടെ എ​ട്ടാം ത​വ​ണ​യാ​ണ് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വ​ര്‍​ധി​ക്കു​ന്ന​ത്. പെ​ട്രോ​ളി​ന് ഒ​രു രൂ​പ 12 പൈ​സ​യും, ഡീ​സ​ലി​ന് ഒ​രു രൂ​പ 80 പൈ​സ​യും വ​ര്‍​ധി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 83 രൂ​പ​യാ​ണ് വി​ല. കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 82. 54 രൂ​പ​യാ​യി. ഡീ​സ​ലി​ന് 74.44 രൂ​പ​യു​മാ​ണ് വി​ല. പെ​ട്രോ​ള്‍ വി​ല​യി​ല്‍ 21 പൈ​സ​യും ഡീ​സ​ല്‍ വി​ല​യി​ല്‍ 31 പൈ​സ​യും വ​ര്‍​ധി​ച്ചു.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ക്രൂ​ഡോ​യി​ല്‍ വി​ല​യി​ല്‍ ഉ​ണ്ടാ​യ മാ​റ്റ​മാ​ണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യ്ക്കു കാ​ര​ണ​മാ​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പെ​ട്രോ​ള്‍ വി​ല​യി​ല്‍ വ​ര്‍​ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്. വാ​ക്സി​ന്‍റെ വ​ര​വ് ഇ​ന്ധ​ന വി​ല വീ​ണ്ടും ഉ​യ​ര്‍​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ഗോ​ള വി​പ​ണി​യി​ല്‍ ക്രൂ​ഡോ​യി​ല്‍ നെ​ഗ​റ്റീ​വ് വി​ല​യി​ല്‍ വി​ല്പ​ന ന​ട​ന്ന​പ്പോ​ള്‍ രാ​ജ്യം പ​ര​മാ​വ​ധി ക്രൂ​ഡോ​യി​ല്‍ വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​തു തീ​ര്‍​ന്നു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​തി​ദി​ന നി​ര​ക്കി​ല്‍ ക്രൂ​ഡോ​യി​ല്‍ വാ​ങ്ങി​ത്തു​ട​ങ്ങി​യ​ത്.