കെജിഎഫ് നിര്‍മ്മാതാക്കളുടെ മൂന്നാം സിനിമ വരുന്നു


കെജിഎഫ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് മൂന്നാമത്തെ ബഹുഭാഷ സിനിമ എത്തുന്നു.
അഞ്ച് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 1ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം കെജിഎഫ് ചാപ്റ്റര്‍ 2ന്റെ ചിത്രീകരണം പൂര്‍ത്തിയാകാനിരിക്കെയാണ് മൂന്നാമത്തെ സിനിമക്ക് തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ പേരും താരങ്ങളെയും മറ്റ് അണിയറ പ്രവര്‍ത്തകരുടെ പേരുകളും ഡിസംബര്‍ 2ന് ഉച്ചയ്ക്ക് 2.09 ന് പ്രഖ്യാപിക്കും.
മൂന്ന് ചിത്രങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലായി ഇറക്കുന്ന ആദ്യ നിര്‍മാണ കമ്പനിയാണ് വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള
ഹോംബാലെ ഫിലിംസ്.