ന്യൂഡല്‍ഹി: കോവിഡ് ബാധ സ്ഥിരീകരിക്കുന്നതിനുള്ള ആര്.ടി പി.സി.ആര് പരിശോധനയുടെ നിരക്ക് ് ഡല്‍ഹി സര്‍ക്കാര്‍ മൂന്നിലൊന്നായി വെട്ടിക്കുറച്ചു.
ഡല്‍ഹിയിലെ സ്വകാര്യ ലാബുകളില്‍ ആര്.ടി പി.സി.ആര് പരിശോധന നടത്തുന്നതിന് ഇനി 800 രൂപമാത്രം നല്കിയാല് മതി. 2,400 രൂപയാണ് നിലവില്‍ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്. രാജ്യതലസ്ഥാനം കൊറോണ വൈറസിന്റെ മൂന്നാംഘട്ട വ്യാപനം നേരിടുന്നതിനിടെയാണ് സര്‍ക്കാര്‍ കോവിഡ് പരിശോധനയ്ക്കുള്ള ഫീസ് കുറച്ചത്.
ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കോവിഡ് പരിശോധന സൗജന്യമായി നടത്താന്‍ കഴിയും.
രാജ്യത്താകമാനം ആര്.ടി പി.സി.ആര് പരിശോധനയുടെ ഫീസ് 400 രൂപയായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പരിശോധനയുടെ യഥാര്‍ഥ ചെലവ് 200 രൂപയാണെന്നിരിക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ നിരക്കുകളാണ് ഈടാക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.