രാജ്യത്തെ വിരമിച്ച സൈനികര്‍ക്ക് തൊഴിലുമായി ഇന്ത്യയിലെ ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ളിപ്പ്കാര്‍ട്ട് രംഗത്ത്. ഫ്ലിപ്കാര്‍ട്ടും ആര്‍മി വെല്‍ഫെയര്‍ പ്ലേസ്മെന്റ് ഓര്‍ഗനൈസേഷനും ചേര്‍ന്ന്
തിരഞ്ഞെടുക്കുന്ന കരസേനയില്‍ നിന്നും വിമരമിച്ച സൈനികര്‍ക്കാണ് കമ്പനിയില്‍ ജോലി നല്‍കുക.
‘ഫ്ളിപ്പ് മാര്‍ച്ച്’ എന്ന പേരിലാണ് കമ്പനി പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. നിലവില്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ നിരവധി വിരമിച്ച സൈനികര്‍ ജോലി ചെയ്യുന്നുണ്ട്. വിമുക്ത ഭടന്മാരുടെ അനുഭവ സമ്പത്തും അച്ചടക്കവും ബിസിനസിന് ഗുണം ചെയ്യുമെന്ന് കമ്പനി കരുതുന്നു. ഇങ്ങനെയൊരു സംരഭം ആരംഭിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ചീഫ് പീപ്പിള്‍ ഓഫീസര്‍ കൃഷ്ണ രാഘവന് പറഞ്ഞു. ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്ളിപ്പ്കാര്‍ട്ട് 2007ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.