സ്വര്‍ണ വില കൂപ്പുകുത്തുന്നു; ഇന്ന് പവന് 35760 രൂപ

കേരളത്തില്‍ ഇന്നും സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 35760 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4470 രൂപയാണ് വില. അഞ്ച് മാസത്തിന് ശേഷമാണ് സ്വര്‍ണ വില ഇത്രയും കുറയുന്നത്. ജൂണ്‍ മാസത്തിലാണ് സ്വര്‍ണ വില ഇതിലും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടത്തിയിട്ടുള്ളത്. പവന് വില 36000ന് താഴേയ്ക്ക് എത്തുന്നതും മാസങ്ങള്‍ക്ക് ശേഷമാണ്.
ഇന്നലെ പവന് വില 36,000 രൂപയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇതേ വിലയ്ക്ക് തന്നെയാണ് വ്യാപാരം നടന്നിരുന്നത്.
ഇന്ത്യയില്‍, പൊതു അവധി ദിവസമായതിനാല്‍ രാവിലെ 9:00 മുതല്‍ വൈകുന്നേരം 5 വരെ എംസിഎക്‌സ് പ്രവര്‍ത്തിക്കില്ല. എന്നാല്‍ വൈകുന്നേരം 5 മണിക്ക് വ്യാപാരം ആരംഭിക്കും. കഴിഞ്ഞയാഴ്ച ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞിരുന്നു.
ഇന്ന് സ്വര്‍ണ്ണ വില ആഗോള വിപണിയില്‍ കുത്തനെ ഇടിഞ്ഞു. സ്‌പോട്ട് സ്വര്‍ണ വില 1.2 ശതമാനം ഇടിഞ്ഞ് 1,766.26 ഡോളറിലെത്തി.