ഒഴുകുന്ന ആപ്പിള്‍ സ്റ്റോര്‍ തുറന്നു; സഞ്ചാരികള്‍ കുതിച്ചെത്തി

സിംഗപൂരില്‍ ആപ്പിളിന്റെ സ്വപ്നപദ്ധതിയായ ആപ്പിള്‍ മരീന ബേ സാന്‍ഡ്‌സ് ‘ഫ്‌ലോട്ടിങ് സ്റ്റോര്‍ ‘ തുറന്നു.
സിംഗപ്പൂരിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന സ്റ്റോര്‍ ഉപഭോക്താക്കളെ ഉദ്ദേശിച്ചാണ് നിര്‍മ്മിച്ചതെങ്കിലും ഇപ്പോള്‍ സഞ്ചാരികളുടെ പ്രവാഹമാണ്. സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചയാണിവിടെയുള്ളത്. കുത്തനെയുള്ള 10 ബാറുകളില്‍ 114 ഗ്ലാസുകള്‍ ഒന്നൊന്നായി ചേര്‍ത്തുവെച്ചാണ് കുംഭഗോപുരം
നിര്‍മിച്ചിരിക്കുന്നത്. താഴികക്കുടത്തിന്റെ അഗ്രത്തില്‍ ഒരു ഒക്കുലസ് സ്ഥിതിചെയ്യുന്നുണ്ട്. ഇത് വഴി അകത്തേക്ക് പ്രകാശം നേരെ കടക്കുന്ന രീതിയിലാണ് നിര്‍മ്മാണം.
23 ഭാഷകളില്‍ സംസാരിക്കുന്ന 150 ഓളം ജീവനക്കാര്‍ ആപ്പിള്‍ മറീന ബേ സാന്‍ഡ്‌സിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യാന്‍ തയ്യാറാണ്.
സിംഗപ്പൂര്‍ നഗരത്തിന്റെ ഒത്തനടുവില്‍ നഗരത്തിന്റെ 360 ഡിഗ്രി പനോരമിക് വ്യൂ നല്‍കുന്നതാണ് ഈ പദ്ധതി. മൊത്തത്തില്‍ ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച ഒരു ഡോം സ്ട്രക്ച്ര്‍ ആണിത്. ആപ്പിളിന്റെ സിംഗപൂരിലെ മൂന്നാമത്തെ റിട്ടെയില്‍ പ്രോജക്റ്റ് കൂടിയാണിത്.
കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് ആണ് ഈ സ്റ്റോറിലേക്ക് പ്രവേശനം.