പാചകവാതകവില കൂട്ടി


19 കിലോഗ്രാം വാണിജ്യ പാചകവാതക(എല്‍പിജി) സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചു. ഒരു സിലിണ്ടറിന് 54.50 രൂപയാണ് ഉയര്‍ത്തിയത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1,296 രൂപയാണ്. വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ നവംബറിലെ വില 1,241.50 രൂപയായിരുന്നു. വില പരിഷ്‌കരണം രാജ്യത്തുടനീളം നടപ്പാക്കിയിട്ടുണ്ട്.
കൊല്‍ക്കത്തയിലും മുംബൈയിലും ചെന്നൈയിലും വാണിജ്യ സിലിണ്ടറിന് യഥാക്രമം 1351.50 രൂപ,1244 രൂപ, 1410.50 രൂപ എന്നിങ്ങനെയാണ് വിലയെന്ന് ഇന്ത്യന്‍ ഓയില്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഗാര്‍ഹിക സിലിണ്ടറുകളുടെ വില ഈ മാസം വര്‍ദ്ധിപ്പിച്ചിട്ടില്ല.