പോസ്റ്റ് ഓഫീസ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണം; ഇല്ലെങ്കില്‍ ചാര്‍ജ് ഈടാക്കും

പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടിന് മിനിമം ബാലന്‍സ് ഏര്‍പ്പെടുത്തി. ബാങ്കുകള്‍ മിനിമം ബാലന്‍സ് വേണ്ടെന്നുവെയ്ക്കുമ്പോഴാണ് പോസ്റ്റ് ഓഫീസിന്റെ ഭാഗത്തുനിന്നും ഈ തിരിച്ചടി. സേവിങ്ക് അക്കൗണ്ടില്‍ ചുരുങ്ങിയത് 500 രൂപയെങ്കിലും നിലനിര്‍ത്തണമെന്ന് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഈതുക നിലനിര്‍ത്തിയില്ലെങ്കില്‍ മെയിന്റനന്‍സ് ചാര്‍ജ് ഈടാക്കും. ഡിസംബര്‍ 11 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും.
ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ സാമ്പത്തിക വര്‍ഷം അവസാനം മെയിന്റനന്‍സ് ചാര്‍ജിനത്തില്‍ 100 രൂപ ഈടാക്കും. അക്കൗണ്ടില്‍ ബാലന്‍സ് ഒന്നുമില്ലെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യും. നിരവധി സാധാരണക്കാരുടെ ആശ്രയമാണ് പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട്. പുതിയ തീരുമാനം ഇത്തരം നിക്ഷേപകര്‍ക്ക് തരിച്ചടിയാകും.