ബിഗ് ബാസ്‌കറ്റ് ടാറ്റയുടെ കൈകളിലേക്ക്


ടാറ്റ ഗ്രൂപ്പ് ബിഗ് ബാസ്‌കറ്റിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. 9600 കോടി രൂപ മുടക്കിയാണ് ടാറ്റ ഗ്രൂപ്പ് ബിഗ് ബാസ്‌കറ്റിന്റെ ഓഹരികള്‍ വാങ്ങുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റെടുക്കല്‍ യാഥാര്‍ഥ്യമായാല്‍ ബിഗ്ബാസ്‌ക്കറ്റിന്റെ 80ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പിന് ലഭിക്കും.
ആലിബാബയുടേ(29ശതമാനം)തുള്‍പ്പെടുയുള്ള ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് വാങ്ങിയേക്കും. അബരാജ് ഗ്രൂപ്പ്(16ശതമാനം), ആക്‌സന്റ് കാപിറ്റല്‍(9ശതമാനം), മിറ അസെറ്റ് നെവര്‍ ഏഷ്യ(5ശതമാനം)എന്നിങ്ങനെയാണ് മറ്റ് നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം.
പ്രാദേശിക ഓണ്‍ലൈന്‍ പലചരക്ക് വിപണന സ്ഥാപനമായ ബിഗ്ബാസ്‌കറ്റിന് 1.6 ബില്യണ്‍ ഡോളറാണ്(ഏകദേശം 11,800 കോടി രൂപ)മൂല്യം കണക്കാക്കിയിട്ടുള്ളത്. 14,750 കോടി രൂപയുടെ രാജ്യത്തെ ഒണ്‍ലൈന്‍ ഗ്രോസറി വില്പനയില്‍ 50ശതമാനം വിഹിതവും ബിഗ് ബാസ്‌കറ്റിനാണ്.